|    Feb 23 Fri, 2018 1:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി ആക്രമിക്കപ്പെട്ട കേസ് :മഞ്ജുവാര്യരുടെ മൊഴി പുറത്ത്

Published : 20th December 2017 | Posted By: kasim kzm

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരം മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മിലുണ്ടായിരുന്ന ബന്ധം സംബന്ധിച്ച് താന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നുവെന്നാണ് മഞ്ജുവാര്യരുടെ മൊഴി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്നു പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം താന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു പറഞ്ഞത്. ദിലീപുമായുള്ള തന്റെ വിവാഹത്തിനുശേഷം താന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. തനിക്ക് വീടിനു പുറത്ത് ഒരു ലോകമുണ്ടായിരുന്നില്ല. ഒരുദിവസം ദിലീപും കാവ്യയുമായുള്ള മെസേജുകള്‍ താന്‍ ദിലീപിന്റെ ഫോണില്‍ നേരിട്ടു കണ്ടു. അക്കാര്യം തന്റെ സുഹൃത്തുക്കളായ സിനിമാനടിമാരെയും അറിയിച്ചു. ഇതേത്തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തന്നോടു പറഞ്ഞു. താന്‍ കാവ്യയെ കുറിച്ചും ദിലീപിനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി തന്നോടു പറഞ്ഞത്. ദിലീപും കാവ്യാമാധവനുമായി ബന്ധം ഉണ്ടായിരുന്നതായി തനിക്കു മനസ്സിലായി. താന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപിനോട് ചോദിച്ചു. ഇതേത്തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി.  2013 ഏപ്രില്‍ 17നാണ് താന്‍ ദിലീപിന്റെ വീട്ടില്‍ നിന്ന് തന്റെ വീട്ടിലേക്കു വന്നതെന്നും മഞ്ജുവാര്യര്‍ മൊഴിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ അടക്കം സിനിമാമേഖലയില്‍ നിന്ന് 50ഓളം പേരുടെ മൊഴിയാണ് പോലിസ് രേഖപ്പെടുത്തിയിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss