|    Oct 15 Mon, 2018 6:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി അക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പി ടി തോമസ്‌

Published : 15th September 2017 | Posted By: fsq

 

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനായി പണവും സ്വാധീനവും ഉപയോഗിച്ചുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ചില കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്നു പി ടി തോമസ് എംഎല്‍എ പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി സൂപ്പര്‍ പിആര്‍ഒ വര്‍ക്ക് നടക്കുന്നു. ജയിലില്‍ കിടക്കുന്ന പ്രതിയെ കാണാന്‍ എംഎല്‍എയും സിനിമ പ്രവര്‍ത്തകരും എത്തിയത് ഇതിന്റെ ഭാഗമാണ്. ഇടതുപക്ഷ എംഎല്‍എ കെ ബി ഗണേഷ്‌കുമാര്‍ പ്രതിയായ നടന്‍ കുറ്റവാളിയല്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതും കേസ് അട്ടമറിക്കാനുള്ള ശ്രമമാണ്. ഭരണകക്ഷിയിലെ എംഎല്‍എയും സ്വാധീനം ചെലുത്താന്‍ കഴിയുന്ന സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള ആളുകളും പരസ്യമായി രംഗത്തുവന്നതു കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ഭരണകക്ഷി ജനപ്രതിനിധികള്‍ തന്നെ ശ്രമിക്കുന്നതിനെക്കുറിച്ച് സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss