|    Oct 19 Thu, 2017 2:51 pm
FLASH NEWS

നടിയെ പീഡിപ്പിച്ച കേസ് : തെളിവെടുപ്പ് നടത്തേണ്ടത് മുകേഷിന്റെ കൊല്ലത്തെ വസതിയിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published : 15th July 2017 | Posted By: fsq

 

കൊല്ലം: യുവ നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തെളിവെടുപ്പ് നടത്തേണ്ടത് കൊല്ലം എംഎല്‍എ എം മുകേഷിന്റെ വസതിയില്‍ കൂടി ആകണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.നടിയെ പീഡിപ്പിച്ച ക്രിമിനലുകളെ സംരക്ഷിച്ച എംഎല്‍എമാരായ എം മുകേഷും കെ ബി ഗണേഷ് കുമാറും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഇടതു മുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള ജനത പനി മരണങ്ങളിലും റേഷനരി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ലഭിക്കാതെയും ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി ലഭിക്കാതെയും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിലും ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങള്‍ക്ക് സംരക്ഷകരാകേണ്ട മുഖ്യമന്ത്രിയും ജനപ്രതിനിധികളും സംസ്ഥാനത്തെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റം നടക്കുമെന്ന് അറിഞ്ഞ് വയ്ക്കുന്നതും അത് വെളിപ്പെടുത്താതിരിക്കുന്നതും ക്രിമിനലുകള്‍ക്ക് വേണ്ട ഒത്താശ ചെയ്ത് കൊടുക്കുന്നവരും കുറ്റകൃത്യം ചെയ്തവരെ പോലെ ശിക്ഷ അര്‍ഹിക്കുന്നതാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ സി രാജന്‍, ജി പ്രതാപവര്‍മ്മ തമ്പാന്‍, കെപിസിസി സെക്രട്ടറിമാരായ എ ഷാനവാസ്ഖാന്‍, ജി രതികുമാര്‍, എ എം നസീര്‍,  എ ഹിദുര്‍ മുഹമ്മദ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ പി ജര്‍മിയാസ്, ചിറ്റുമൂല നാസര്‍, എസ് വിപിന ചന്ദ്രന്‍, കെ ജി രവി, ഇ മേരിദാസന്‍,   സഹജന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക