|    Oct 24 Wed, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച സംഭവം : സര്‍ക്കാരിന് നോട്ടീസ്‌

Published : 15th September 2017 | Posted By: fsq

 

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് തേടി. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ കേസിലെ താല്‍പര്യം എന്താണെന്നു പരാതിക്കാരനായ റോയ് മാമന്‍ ജോസഫിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. വ്യവഹാരപ്പെടാനുള്ള ഹരജിക്കാരന്റെ അവകാശം പ്രധാനപ്പെട്ട വിഷയമായി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. ഹരജിക്കാരന്റെ ലക്ഷ്യം സത്യസന്ധപരമായ ഒന്നല്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാരില്‍ നിന്ന് കോടതി വിശദീകരണം തേടിയത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ കഴിയുന്ന സമയത്ത് അയച്ച കത്താണ് ദിലീപിനെതിരായ പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്ന് ഹരജി പറയുന്നു. പ്രതി ആരായിരിക്കണമെന്ന മുന്‍ നിശ്ചയത്തോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ തെളിവുകളെല്ലാം അവഗണിച്ച് തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. എഡിജിപി സന്ധ്യക്കും മുന്‍ ഭാര്യക്കും ശ്രീകുമാര മേനോനും ലിബര്‍ട്ടി ബഷീറിനും എതിരേ ദിലീപ് ആരോപണങ്ങള്‍ ഉയര്‍ത്തിയി ട്ടുണ്ടെന്നും ഹരജിയില്‍ പറയു ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss