|    Jul 22 Sat, 2017 4:24 pm
FLASH NEWS
Home   >  Kerala   >  

നടിയെ ആക്രമിച്ച സംഭവം: മെമ്മറി കാര്‍ഡ് കണ്ടെത്തി

Published : 17th July 2017 | Posted By: shins

കൊച്ചി: നടിയെ തട്ടിക്കൊണ്ടു ആക്രമിച്ച് പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്. മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതേസമയം,  ഈ മെമ്മറി കാര്‍ഡില്‍ തന്നെയാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും  ദൃശ്യങ്ങള്‍ പിന്നീടു മായ്ച്ചു കളഞ്ഞതാണോയെന്നും വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പോലീസ് പറഞ്ഞു. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക