|    Aug 18 Fri, 2017 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച സംഭവം: ഡിജിപിയെ വിളിച്ച യുവാവിനെ പിടികൂടി

Published : 4th August 2017 | Posted By: fsq

 

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കാണ് പരാതിയെന്ന് നിരന്തരമായി അന്വേഷിച്ച യുവാവ് കുടുങ്ങി. ആലുവ കപ്രശ്ശേരി സ്വദേശി നിഷാദ് ആണ് പിടിയിലായത്. നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കാണ് പരാതിയെന്നായിരുന്നു യുവാവിന് അറിയേണ്ടിയിരുന്നത്. കടുത്ത ദിലീപ് ആരാധകനായിരുന്ന യുവാവ് ഇതു സംബന്ധിച്ച് ഡിജിപിയെ തന്നെയാണ് നിരന്തരമായി ഫോണില്‍ വിളിച്ചത്. ദിവസങ്ങളായി ഒരേ ചോദ്യം തന്നെ ചോദിച്ചുള്ള വിളി ഡിജിപിക്കും തലവേദനയായതോടെ യുവാവിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്യുവാന്‍ ഡിജിപി ആലുവ പോലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പോലിസിന്റെ ചോദ്യം ചെയ്യലിലും യുവാവ് ഈ ചോദ്യം തന്നെ ആവര്‍ത്തിക്കുകയായിരുന്നു. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് യുവാവ് മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് മനസ്സിലായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക