|    Oct 17 Tue, 2017 3:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച കേസ്: റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു

Published : 6th October 2017 | Posted By: fsq

 

കൊച്ചി/കോതമംഗലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായികകയും സിനിമാതാരവുമായ റിമി ടോമി കോതമംഗലം കോടതിയിലെത്തി രഹസ്യ മൊഴി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമാണ് ബന്ധുവിനോടും അഭിഭാഷകനോടുമെത്ത് റിമി ടോമി മൊഴി നല്‍കാനെത്തിയത്. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റ് സുബിത ചിറക്കലിന് മുന്നിലാണ് റിമി ടോമി മൊഴി നല്‍കിയത്. മൊഴിയെടുക്കല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. ദിലീപ് ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പം നിരവധി തവണ വിദേശങ്ങളിലും മറ്റും പരിപാടികള്‍ക്ക് പോയ സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മൊഴി നല്‍കിയതെന്ന് റിമി ടോമി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കേസിലെ ഏഴാംപ്രതി ചാര്‍ളിയുടെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് സംഭവത്തിനുശേഷം കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തുകൊടുത്തത്് ചാര്‍ളിയായിരുന്നു. ആക്രമണത്തിനു ക്വട്ടേഷന്‍ നല്‍കിയത് ദിലീപായിരുന്നുവെന്ന് നേരത്തേ ചാര്‍ളി മൊഴി നല്‍കിയിരുന്നുവെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. കേസില്‍ ചാര്‍ളി മാപ്പുസാക്ഷിയാവുമെന്നാണു സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക