|    Aug 18 Fri, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച കേസ് : മാഡം പ്രധാന കണ്ണിയെന്ന് പള്‍സര്‍ സുനി

Published : 9th August 2017 | Posted By: fsq

 

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ മാഡം പ്രധാന കണ്ണിയാണെന്നും ഇതൊരു കെട്ടുകഥയല്ലെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോടു പറഞ്ഞു. വഞ്ചനക്കേസില്‍ ഉള്‍പ്പെട്ട് കുന്നംകുളം പോലിസ് ചാര്‍ജ് ചെയ്തിരുന്ന കേസില്‍ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചപ്പോഴാണ് സുനി മാഡത്തിന്റെ കാര്യം മാധ്യമങ്ങള്‍ക്കു മുമ്പില്‍ ആവര്‍ത്തിച്ചത്. കേസില്‍ അകപ്പെട്ടിരിക്കുന്ന വിഐപി ഇക്കാര്യങ്ങളെപ്പറ്റി തുറന്നു പറഞ്ഞില്ലെങ്കില്‍ 16 നുശേഷം താന്‍ എല്ലാം തുറന്നു പറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാഡം സിനിമാരംഗത്തുതന്നെയുള്ള ഒരാളാണെന്നു ചോദ്യത്തിനുത്തരമായി പറഞ്ഞ സുനി എല്ലാം വിശദമായി അന്ന് പറയുമെന്നും വ്യക്തമാക്കി. കുന്നംകുളം കോടതിയില്‍ മൂന്നാമത്തെ തവണയാണ് സുനിയെ ഹാജരാക്കുന്നത്. സുനിക്ക് കനത്ത പോലിസ് കാവലും ഉണ്ടായിരുന്നു. കോടതിയില്‍ നിന്നിറങ്ങി പോലിസ് വാഹനത്തില്‍ കയറുന്നതിനിടെയാണു സുനി മാധ്യമങ്ങളോടു സംസാരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക