|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച കേസ് : കേസ് ഇന്ന് വീണ്ടും പരിഗണിക്കും

Published : 27th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നേരത്തെ തന്റെ രണ്ട് ജാമ്യ ഹരജികള്‍ ഹൈക്കോടതി തള്ളുമ്പോഴുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസിലെ അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തിലാണെന്നും എന്തെങ്കിലും പുതിയ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും ദിലീപിന്റെ ജാമ്യഹരജി പരിഗണിക്കവേ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ദിലീപിന്റെ വാദം പൂര്‍ത്തിയാക്കിയ കോടതി പ്രോസിക്യൂഷന്റെ ഭാഗം കേള്‍ക്കാനായി കേസ് ഇന്നത്തേക്ക് മാറ്റി. ജാമ്യ ഹരജി പരിഗണിക്കാന്‍ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോയെന്ന് കഴിഞ്ഞയാഴ്ച ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞിരുന്നു. നാദിര്‍ഷ, കാവ്യ മാധവന്‍, പള്‍സര്‍ സുനി തുടങ്ങിയവരുടെ ജാമ്യ ഹരജികള്‍ മറ്റൊരു ബെഞ്ചിന് മുമ്പാകെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ദിലീപിന്റെ ഹരജി ഇന്നലെ കേള്‍ക്കാനായി നേരത്തെ മാറ്റിയത്. കേസില്‍ പ്രതിയാവുമെന്ന് പ്രചരിപ്പിക്കപ്പെട്ട കാവ്യ മാധവനെ പ്രതിയാക്കിയിട്ടില്ലെന്നും സാക്ഷിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ തന്നെ അറിയിച്ചതിനാല്‍ കേസ് തീര്‍പ്പാക്കിയതായി ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് രണ്ട് പ്രതികളായ വിഷ്ണുവിനും സിവില്‍ പോലിസ് ഓഫിസര്‍ അനീഷിനും ജാമ്യം ലഭിച്ചു. നാദിര്‍ഷ ഇതുവരെ പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കേസില്‍ അറസ്റ്റിലായി ജയിലിലുള്ള ഒന്നാം പ്രതി പള്‍സര്‍ സുനി ഉണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെ പോവുകയല്ലാതെ യുക്തിഭദ്രമായ അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തല്‍ വിവരങ്ങള്‍ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതാണെങ്കിലും ചെയ്തിട്ടില്ല. ദിലീപിനെതിരായ കുറ്റങ്ങ ള്‍ എന്തൊക്കെയെന്ന് പോലും അറിയിച്ചിട്ടില്ല. ദിലീപും സുനിയും ഒരേ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഗൂഢാലോചന തെളിയിക്കാനായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നത്. നാലു വര്‍ഷത്തോളമായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുന്നു. എന്നാല്‍, ദിലീപിനെ സുനി ഫോണില്‍ വിളിച്ചതിന് തെളിവുകളില്ല. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തത് പോലിസിന്റെ വീഴ്ചയാണ്. ഇതിന്റെ പേരില്‍ ദിലീപിന് ജാമ്യം നിഷേധിക്കാനാവില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss