|    Jul 21 Sat, 2018 11:29 am
FLASH NEWS
Home   >  Kerala   >  

നടിയെ ആക്രമിച്ച കേസില്‍ പോലിസുകാരന്‍ അറസ്റ്റില്‍

Published : 9th September 2017 | Posted By: shadina sdna

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കാക്കനാട് സബ്ജയിലില്‍ വച്ച് ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലിസുകാരന്‍ അറസ്റ്റില്‍. കളമശേരി എ.ആര്‍ ക്യാംപിലെ സിപിഒ അനീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സുനിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അനീഷ് ശ്രമിച്ചിരുന്നു. കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്കും ഇയാള്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു. മാര്‍ച്ച് ആറിനാണ് നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ദിലീപാണെന്ന് സുനി അനീഷിനോട് വെളിപ്പെടുത്തിയത്. കേസില്‍ 14ാം പ്രതിയാണ് അനീഷ്. കേസില്‍ അനീഷിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss