|    Jul 24 Mon, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയില്ലാത്തതിനാലാണ് മാപ്പുസാക്ഷിയെ തേടുന്നതെന്ന് പ്രതിഭാഗം

Published : 15th July 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയുണ്ടെങ്കില്‍ പിന്നെ എന്തിനാണ് മാപ്പുസാക്ഷിയെ അന്വേഷിച്ച് പോലിസ് നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍. എന്നാല്‍, ദിലീപിനെതിരേ കേസില്‍ മതിയായ തെളിവുണ്ടെന്ന് പബ്ലിക് പോസിക്യൂട്ടര്‍ എ സുകേശന്‍ വ്യക്തമാക്കി. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിനെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍ സാക്ഷിയില്ലാത്തതിനാലാണ് പോലിസ് മാപ്പുസാക്ഷിയെ അന്വേഷിക്കുന്നത്. ഒന്നാംപ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതിനാല്‍ ദിലീപിന് ജാമ്യം നല്‍കാന്‍ പാടില്ലെന്നാണല്ലോ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചതെന്ന ചോദ്യത്തിന്, ഒന്നാംപ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി നല്‍കാനുള്ള ബാധ്യത മറ്റു പ്രതികള്‍ക്കില്ലെന്നായിരുന്നു അഡ്വ. രാംകുമാറിന്റെ മറുപടി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. അതിനുശേഷം വിധി പറയും. ഇന്ന് വൈകുന്നേരം അഞ്ചുവരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നതെന്നും അഡ്വ. രാംകുമാര്‍ പറഞ്ഞു. അതേസമയം, പ്രോസിക്യൂഷന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും കേസില്‍ ദിലീപിനെതിരേ മതിയായ തെളിവുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുകേശന്‍ പറഞ്ഞു. ദിലീപിനെതിരേ ലഭിച്ച തെളിവുകള്‍ വരുംദിവസങ്ങളില്‍ കോടതിയില്‍ ഹാജരാക്കും. തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സുകേശന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക