|    Jun 20 Wed, 2018 3:04 am
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച കേസില്‍ തൃശൂരില്‍ തെളിവെടുപ്പ് നടത്തി

Published : 14th July 2017 | Posted By: fsq

 

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിനെ തൃശൂരിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. രാവിലെ 10 മണിയോടെ ആലുവ പോലിസ് ക്ലബ്ബില്‍ നിന്നാണ് തൃശൂരിലേക്കു തിരിച്ചത്. തൃശൂരിലെ ഹോട്ടല്‍ ജോയ്‌സ് പാലസ്, ഹോട്ടല്‍ ഗരുഡ, പുഴയ്ക്കല്‍ ടെന്നിസ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. രാവിലെ 11.30 ഓടെ വന്‍ പോലിസ് അകമ്പടിയോടെയാണ് ദീലിപിനെ തൃശൂരിലെത്തിച്ചത്. ആദ്യം തൃശൂര്‍ ശക്തന്‍ ബസ്‌സ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ ജോയ്‌സ് പാലസിലേക്കാണു കൊണ്ടുവന്നത്. ജനരോഷത്തെ തുടര്‍ന്ന് ദിലീപിനെ ജോയ്‌സ് പാലസിനു മുമ്പില്‍ വാഹനത്തിലിരുത്തിയായിരുന്നു നടപടികള്‍. ബിഎംഡബ്ല്യൂ കാറില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് 10,000 രൂപ കൈമാറിയെന്നാണ് പോലിസ് പറയുന്നത്. ഇതിന്റെ തെളിവെടുപ്പിനായാണ് ജോയ്‌സ് പാലസില്‍ എത്തിച്ചത്. തുടര്‍ന്ന് ജോര്‍ജേട്ടന്‍സ് പൂരം ചിത്രീകരണവേളയില്‍ ദിലീപ് താമസിച്ച കുറുപ്പം റോഡിലെ ഗരുഡ ഹോട്ടലിലും എത്തിച്ചു. ഗരുഡയില്‍ താമസിച്ച 14 ദിവസത്തിനിടെ ദിലീപ് മൂന്നുതവണയായി പള്‍സര്‍ സുനിയെ കണ്ടു എന്നാണ് പോലിസ് പറയുന്നത്. എട്ടാംനിലയില്‍ (റൂം നമ്പര്‍ 801ല്‍) കൊണ്ടുപോയായിരുന്നു തെളിവെടുപ്പ്.പിന്നീട്  ടെന്നിസ് അക്കാദമിയില്‍ തെളിവെടുപ്പിനായി ദിലീപിനെ കൊണ്ടുവന്നപ്പോള്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ടെന്നിസ് അക്കാദമി ഗ്രൗണ്ടില്‍ ദീലിപുമായി ചെന്ന് പോലിസ് ജീവനക്കാരുടെ മൊഴിയെടുത്തു.  ഇവിടെ ഇന്‍ഡോര്‍ ടെന്നിസ് ക്വാര്‍ട്ടില്‍ ദിലീപിനെ പോലിസ് വാഹനത്തില്‍ നിന്നിറക്കി തെളിവെടുത്തു. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനായിരുന്നു ടെന്നിസ് ക്ലബ്.  12.30ന് അന്വേഷണസംഘം ആലുവ പോലിസ് ക്ലബ്ബിലേക്കു മടങ്ങി. അതിനിടെ ടെന്നിസ് അക്കാദമിക്കു മുന്നില്‍ പോലിസും എഐവൈഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss