|    Jul 17 Tue, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ അക്രമിച്ച കേസ് : പരാതിയുടെ കോപ്പി നല്‍കാനാവില്ലെന്ന് കോടതി

Published : 12th September 2017 | Posted By: fsq

 

ആലുവ: നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച പരാതിയുടെ കോപ്പി നല്‍കാനാവില്ലെന്ന്  അങ്കമാലി മജിസ്‌ട്രേറ്റ് കോടതി.  ഹൈക്കോടതിയിലെ അഭിഭാഷകനാണ് പരാതിയുടെ കോപ്പി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് വേണ്ടിയാണെന്നാണ് സൂചന. എന്നാല്‍ കോപ്പി നല്‍കാന്‍ കഴിയില്ലെന്ന് ഒറ്റവാക്കില്‍ മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു. നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഗണേഷിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ജനപ്രതിനിധിയും താര സംഘടനയുടെ വൈസ് പ്രസിഡന്റുമായ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന കേസിനെ അട്ടിമറിക്കാനും ശ്രമത്തിന്റെ ഭാഗമാണെന്നാണ് പോലിസിന്റെ വാദം. താരങ്ങള്‍ വളരെ ആസൂത്രിതമായിട്ടാണ് ജയിലില്‍ എത്തി ദിലീപിനെ കൂട്ട സന്ദര്‍ശനം നടത്തിയതെന്നും പോലിസ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. എംഎല്‍എയായ ഗണേഷ്‌കുമാര്‍ പോലിസിനെതിരെ നടത്തിയ പ്രസ്താവന വകുപ്പിന്റെ മനോവീര്യം തകര്‍ക്കാനുള്ള നീക്കമാണെന്നും പോലിസ് പറയുന്നു. പോലിസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ ദിലീപിനെ  ജയിലില്‍ സന്ദര്‍ശിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ബുധനാഴ്ചകകം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss