|    Oct 18 Thu, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നടിയുടെ പേര് വെളിപ്പെടുത്തിയ എ എന്‍ ഷംസീറിന് എതിരേ പരാതി

Published : 14th September 2017 | Posted By: fsq

 

മലപ്പുറം: ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വന്‍ഷനില്‍ സംസാരിക്കവെ, പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും അവരെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തുകയും ചെയ്ത എ എന്‍ ഷംസീര്‍ എംഎല്‍എക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പോലിസില്‍ പരാതി നല്‍കി. ജൂലൈ 23ന് മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വന്‍ഷനിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും തലശ്ശേരി എംഎല്‍എയുമായ എ എന്‍ ഷംസീര്‍ ചലച്ചിത്രതാരം ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് സംസാരിക്കവെ ഇരയുടെ പേര് വെളിപ്പെടുത്തിയത്. പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി തയ്യാറാവുമെന്നും ഷംസീര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ഐപിസി 228 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. ഷംസീറിന്റെ പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss