|    Oct 15 Mon, 2018 9:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നടിയുടെ പേര് വെളിപ്പെടുത്തിയ കെ സി ജോസഫിന് എതിരേ കേസ്

Published : 12th September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സി ജോസഫിനെതിരേയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.  ഐപിസി 228ാം വകുപ്പ് അനുസരിച്ച് നെടുമ്പാശ്ശേരി പോലിസാണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സി ജോസഫ് പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്. പി സി ജോര്‍ജ് എംഎല്‍എ, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്കെതിരേയും ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss