|    Aug 23 Wed, 2017 7:12 pm
FLASH NEWS
Home   >  Kerala   >  

നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടെന്ന് താനാരോടും പറഞ്ഞിട്ടില്ലെന്ന് ലാല്‍

Published : 27th June 2017 | Posted By: shins

കൊച്ചി: ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടെന്ന് സംവിധായകന്‍ ലാല്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്ന നടന്‍ ദിലീപിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ലാല്‍ രംഗത്തെത്തിയിരിക്കുന്നത്.
‘നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് എനിക്കറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നത്.’ എന്ന് ലാല്‍ പ്രതികരിച്ചതായാണ് റിപോര്‍ട്ട്. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ലാല്‍ പറയുന്നു. തന്റെ മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. നടി കാറുചോദിച്ചപ്പോള്‍ നല്‍കി. ആക്രമിക്കപ്പെട്ടശേഷം തന്റെ വീട്ടിലേക്കാണ് നടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും തനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. എന്നാല്‍ താന്‍ പൊലീസിനെ അറിയിക്കുകയാണുണ്ടായതെന്നും ലാല്‍ വിശദീകരിക്കുന്നു.
‘ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞതല്ലേ. അതാണ് അപകടത്തിന് വഴിവെച്ചത്. താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല.അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. ‘ എന്നും ദിലീപ് പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക