|    Jul 18 Wed, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിക്കെതിരായ പരാമര്‍ശം: സെന്‍കുമാറിന് ക്ലീന്‍ ചിറ്റ്

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് പോലിസ് അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ്. വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ ബോധപൂര്‍വം നടിയെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണം നടത്തിയ തിരുവനന്തപുരം ഡിസിപി രമേശ്കുമാറാണ് റിപോര്‍ട്ട് റേഞ്ച് ഐജി മനോജ് എബ്രഹാമിന് കൈമാറിയത്.  അതേസമയം, ഇതേ വാരികയ്ക്ക് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിന് എതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss