നടവയല്‍ ചിറ്റാലൂര്‍കുന്നില്‍ അനധികൃത മദ്യവില്പന
Published : 15th July 2017 | Posted By: fsq
നടവയല്‍: നടവയലും പരിസരപ്രദേശമായ ചിറ്റാലൂര്കുന്നും കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചീട്ടുകളിയും അനധികൃത മദ്യവില്പനയും നടക്കുന്നതായി പരാതി. സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി വിദേശ മദ്യശാലയില്‍ നിന്നു ലിറ്റര്‍കണക്കിന് മദ്യം കൊണ്ടുവന്ന് ചില്ലറയായി വില്പന നടത്തുന്നതും ചില കടകളുടെ പുറകുവശം കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടവുമാണ് നടക്കുന്നത്. പോലിസും എക്സൈസും ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ചിറ്റാലൂര്‍ക്കുന്നിലെ റോഡരികില്‍ ബോഡി സ്പ്രേയുടെ ഒഴിഞ്ഞ നൂറുകണക്കിന് കുപ്പികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ലഹരിക്കായി പലവിധ മാര്‍ഗങ്ങള്‍ യുവാക്കള്‍ തേടുന്നതിന്റെ ഭാഗമായാണ് സ്പ്രേ ഉപയോഗിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് പോലിസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇടവേളയ്ക്കു ശേഷമാണ് ചിറ്റാലൂര്‍കുന്നില്‍ വീണ്ടും മദ്യവില്പനയും ചീട്ടുകളിയും സജീവമായത്. നടവയലിന് പുറത്തുനിന്ന് വരെ വാഹനങ്ങളില്‍ രാത്രിയും പകലും ഇവിടെ ചീട്ടുകളിക്കാനായി ആളുകള്‍ എത്തുന്നുണ്ട്. സന്ധ്യ ആയാല്‍ മദ്യവില്പനക്കാരും മദ്യപാനികളെ കൊണ്ടും ഇവിടം നിറയുകയാണ്. ചിറ്റാലൂര്‍കുന്നില്‍ വര്‍ധിച്ചുവരുന്ന മദ്യവില്പന തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.