നടപ്പാലം തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍
Published : 2nd July 2016 | Posted By: SMR
കുമ്പള: നടപ്പാലം തകര്‍ന്ന് വീണത് നാട്ടുകാരുടെ യാത്ര ദുരിതമാക്കി. കുമ്പള ബംബ്രാണ ദിഡുമ്മയിലെ കോണ്‍ക്രീറ്റ് നടപ്പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്.
നാല്‍പ്പത് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ഈ പാലം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും കാലപ്പഴക്കവുമാണ് പാലം തകരാന്‍ കാരണമായത്. ദിഡുമ്മ ബംബ്രാണ വയലിനെ ബംബ്രാണയുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ദിനംപ്രതി നിരവധി പേരാണ് കടന്നുപോകുന്നത്. പാലം തകര്‍ന്നതോടെ ഈ പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികളടക്കം യാത്രാ ദുരിതം നേരിടുകയാണ്.
നാട്ടുകാര്‍ കവുങ്ങിന് തടികൊണ്ട് താല്‍ക്കാലികമായി പാലം നിര്‍മിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇതുവഴി കടന്നുപോകുന്നത് ഭീതിയോടെയാണ്. ഈ പ്രദേശത്ത് 40ഓളം കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.