|    Oct 23 Mon, 2017 7:05 pm
FLASH NEWS
Home   >  Kerala   >  

നടപടിയില്ലേല്‍ പാര്‍ട്ടി വിടുമെന്ന് നേതാക്കള്‍: പന്തളം സിഐ ആര്‍ സുരേഷിന് സസ്‌പെന്‍ഷന്‍

Published : 9th August 2017 | Posted By: shadina sdna


പത്തനംതിട്ട:  പന്തളം സിഐ ആര്‍ സുരേഷിനെ സസ്‌പെന്റ് ചെയ്തു. ജില്ലാ പോലിസ് ചീഫിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജിയാണ് സസ്പന്‍ഷന് ഉത്തരവിട്ടത്. സി ഐ ബിജെപി പക്ഷപാതിയാണെന്ന് ആരോപിച്ച് പന്തളത്തെ സിപിഎം നേതാക്കള്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ കൂട്ടപ്പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. പന്തളത്ത് സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കെ ബിജെപിക്കാര്‍ പോലിസ് സ്‌റ്റേഷന്‍ വളഞ്ഞ് കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിച്ചു കൊണ്ടുപോയപ്പോള്‍ സിഐ വേണ്ട നടപടിയെടുത്തില്ലെന്നതാണ് ആക്ഷേപം. സംഭവം നടക്കുമ്പോള്‍ സിഐ സ്‌റ്റേഷനില്‍ നിന്നു മാറി നിന്നതായും പരാതിയില്‍ പറയുന്നു. പോലിസ് ചീഫ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തത്. പോലിസ് കസ്റ്റഡിയിലെടുത്തവര്‍ നിരപരാധികളാണെന്ന് പറഞ്ഞാണ് ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചത്.
സിപിഎം കുരമ്പാല ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തവരെ ഇതുവരെ പിടികൂടാത്തതും സിപിഎം നേതാക്കളുടെ അമര്‍ഷത്തിനു കാരണമായി.രണ്ടു വ്യക്തികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ മര്‍ദ്ദിച്ചയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതും ആക്ഷേപത്തിനിടയാക്കി.
രക്തസാക്ഷി ദിന സമ്മേളനത്തിനെത്തിയ സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജനോട് സിഐക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നു. പരാതികളെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ പോലിസ് ചീഫിനോട് ആവശ്യപ്പെട്ടിരുന്നു. സിഐയുടെ ഭാഗത്തു വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി ഐജിക്കും ഡിജിപിക്കും നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക