|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടന്‍ ശ്രീനിവാസന്റെ വീടിനുനേരെ അക്രമം; കരിഓയില്‍ ഒഴിച്ചു

Published : 11th September 2017 | Posted By: fsq

 

കൂത്തുപറമ്പ്: ചലച്ചിത്ര നടന്‍ ശ്രീനിവാസന്റെ വീടിനുനേരെ അതിക്രമം. കൂത്തുപറമ്പ്-തലശ്ശേരി റോഡിലെ പൂക്കോട് ചെട്ടിമൊട്ടക്ക് മെയിന്‍ റോഡരികിലെ വിനീത് എന്ന വീട്ടില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചു. പൂട്ടിയിട്ട ഗേറ്റും മതിലും ചുമരും വരാന്തയും കരിഓയില്‍ ഒഴിച്ചു വികൃതമാക്കിയ നിലയിലാണ്. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. വളരെ കാലമായി അയല്‍വാസിയാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കതിരൂര്‍ പോലിസ് പരിശോധന നടത്തി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മണ്ടത്തരം കാട്ടുമെന്ന് കരുതുന്നില്ലെന്നും നിരപരാധിത്തം കാലം തെളിയിക്കുമെന്നും കഴിഞ്ഞ ദിവസം ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീടിനുനേരെ കരിഓയില്‍ ഒഴിച്ചത്. കൂടാതെ സമീപകാലത്തായി നടത്തുന്ന പ്രസംഗങ്ങളിലെല്ലാം കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss