|    Jul 21 Fri, 2017 4:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്‍

Published : 15th July 2017 | Posted By: fsq

 

കൊച്ചി: നടന്‍ ശ്രീനാഥിന്റെ മരണം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്നും ശ്രീനാഥിനെ കൊലപ്പെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടി സഹോദരന്‍ സത്യനാഥ് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉടന്‍ പരാതി നല്‍കുമെന്നും സത്യനാഥ് പറഞ്ഞു.മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2010 ഏപ്രില്‍ 23നാണ് കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ നടന്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  സിനിമയുമായി ബന്ധപ്പെട്ടാണ്  മരണം. അല്ലാതെ വ്യക്തിപരമായ തര്‍ക്കത്തിന്റെയോ ബന്ധത്തിന്റെയോ പേരിലല്ലെന്നും സത്യനാഥ് പറഞ്ഞു. ശ്രീനാഥിന്റെ  കഴുത്തില്‍ വരെ മുറിവുണ്ടായിരുന്നു. മരണത്തില്‍ ആരുടെയോ ഇടപെടല്‍ ഉണ്ട്. അന്ന് മുറിയിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കാണാതായിരുന്നു.  സിനിമാ മേഖലയിലെ പലരും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ഉണ്ടായിരുന്നു.ശ്രീനാഥ് താരസംഘടനയായ അമ്മയുടെ അംഗമായിരുന്നില്ല. ശ്രീനാഥിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും നടന്‍ തിലകന്‍ മരിക്കുന്നതിന് മുമ്പ് തന്നോട് നേരിട്ടും ഫോണ്‍ മുഖേനയും പറഞ്ഞിട്ടുണ്ടെന്നും സഹോദരന്‍ പരയുന്നു. ശിക്കാര്‍ ലൊക്കേഷനില്‍ വച്ച് മരിച്ചിട്ടും ആരും മൃതദേഹത്തെ അനുഗമിക്കുകയോ സംസ്‌കാരത്തിനെത്തുകയോ ചെയ്തില്ല. മരണത്തിനു സിനിമയുമായി ബന്ധമില്ലെന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പരാമര്‍ശത്തിലും ദുരൂഹതയുണ്ട്. മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന തരത്തില്‍ അന്നും ആരോപണം ഉയര്‍ന്നിരുന്നതാണെന്നും അത് സംബന്ധിച്ച് പോലിസ് വിശദമായി അന്വേഷണം നടത്തി  ആത്മഹത്യ തന്നെയാണെന്ന്് സ്ഥിരീകരിച്ചിരുന്നതാണെന്ന് ശിക്കാര്‍ സിനിമയുടെ സംവിധായകനായ എം പത്മകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക