|    Jun 24 Sat, 2017 10:48 am
FLASH NEWS
Home   >  National   >  

നടന്‍ ധനുഷിനെതിരായ കേസ് കോടതി റദ്ദാക്കി

Published : 21st April 2017 | Posted By: shins


മധുര: തമിഴ്‌നടന്‍ ധനുഷിനെതിരായ കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് റദ്ദാക്കി. ധനുഷ് തങ്ങളുടെ ഓടിപ്പോയ മകനാണെന്നും അതിനാല്‍ ചെലവിന് കിട്ടണമെന്നുമാവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ദമ്പതികളുടെ മൊഴി വ്യാജമാണെന്ന് ജസ്റ്റിസ് പി എന്‍ പ്രകാശ് വ്യക്തമാക്കി.
ആര്‍ കാര്‍ത്തികേയന്‍, മീനാക്ഷി എന്നിവരാണ് മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. ദരിദ്രരായ തങ്ങള്‍ക്ക് പ്രതിമാസം 65,000 രൂപ ചെലവിന് നല്‍കാന്‍ ധനുഷിന് നിര്‍ദേശം നല്‍കണമെന്ന് ദമ്പതികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമയില്‍ അഭിനയിക്കാനായി മദ്രാസിലേക്ക് ഒളിച്ചോടിയ മകനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പിന്നീട് സിനിമയില്‍ കണ്ടാണ് മകനെ തിരിച്ചറിഞ്ഞത്. മകനെ ചെന്നൈയില്‍ കാണാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു- അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ദമ്പതികളുടെ ഹരജിക്കെതിരേ ധനുഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മേലൂര്‍ കോടതിയിലെ കേസ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക