|    Jan 18 Wed, 2017 11:24 am
FLASH NEWS

നടന്‍ ദിലീപ്കുമാര്‍ ആശുപത്രിയില്‍

Published : 17th April 2016 | Posted By: SMR

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ്കുമാറി(93)നെ ശ്വാസതടസ്സത്തെത്തുടര്‍ന്ന് ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. നിരീക്ഷണത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണ്. ആഹാരം ദഹിക്കാന്‍ മൂന്നു മണിക്കൂര്‍ വേണ്ടതിനാല്‍ മരുന്നുകളോടു പ്രതികരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോ. ജലീല്‍ പാര്‍ക്കര്‍ വ്യക്തമാക്കി. ദിലീപ്കുമാറിന് പനിയുണ്ടായിരുന്നുവെന്നും ഛര്‍ദ്ദിച്ചിരുന്നുവെന്നും പാര്‍ക്കര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ദിലീപ്കുമാറിന്റെ ആരോഗ്യം തൃപ്തികരമാണെന്നും സുഖംപ്രാപിച്ചുവരുന്നതായും ഭാര്യ സൈറാബാനു അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക