|    Jul 22 Sun, 2018 8:20 pm
FLASH NEWS

നടന്‍ ദിലീപിന് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ നിരാഹാരമിരുന്ന് ആരാധകര്‍

Published : 6th September 2017 | Posted By: fsq

 

പുത്തനത്താണി: നടിയെ അക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ വെട്ടിച്ചിറയില്‍ ഒരുപറ്റം ആരാധകര്‍ നിരാഹാരമിരുന്നു. വെട്ടിച്ചിറയിലെ മനോജ് പ്രഭുവും സുഹൃത്തുക്കളുമാണ് ഓണം വേണ്ടെന്നുവെച്ച് നിരാഹാരമിരുന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മനോജ് പ്രഭു താമസിക്കുന്ന വെട്ടിച്ചിറയിലെ ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ഏഴംഗ സംഘത്തിന്റെ നിരാഹാരം. ദിലീപിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ദിലീപ് അഭിനയിച്ച 125 ചിത്രങ്ങളും തിയേറ്ററില്‍ പോയി കണ്ട കടുത്ത ആരാധകനാണ് മനോജ് പ്രഭു. ദിലീപ് അഭിനയിച്ച അവസാന ചിത്രങ്ങളുടെ വാള്‍പോസ്റ്റുകളുമായിട്ടായിരുന്നു നിരാഹാര സമരം. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്നാണ് വിശ്വാസമെന്നും ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ സമാധാനമായി ഓണമാഘോഷിക്കാന്‍  കഴിയാത്തതിനാലാണ് പട്ടിണി കിടന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതെന്ന് മനോജ് പ്രഭു പറയുന്നു. മുമ്പ് ദിലീപിനെ ജയിലിലടച്ച ഉടനെ ജാമ്യത്തിലിറക്കാന്‍ വേണ്ടി മനോജ് പ്രഭു ആലുവ എസ്പി ഓഫിസിലും ദിലീപിന്റെ വക്കീലായ അഡ്വ. രാംകുമാറിന്റെ ഓഫിസിലുമെത്തിയത് വാര്‍ത്തയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് ഭൂമിയുടെ കരമടച്ച റസിപ്റ്റുമായിട്ടായിരുന്നു അന്ന് മനോജ് പ്രഭു എസ്പിയെ കാണാനെത്തിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന മനോജ് പ്രഭു, പ്രേം നസീറിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്. പ്രേംനസീറിന്റെ ജന്മ ദിനത്തിലും ചരമ ദിനത്തിലും വിവിധ പരിപാടികള്‍ മനോജ് പ്രഭുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss