|    Nov 22 Thu, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടന്‍ ദിലീപിന്റെ ഹരജി വീണ്ടും തളളി

Published : 15th August 2018 | Posted By: kasim kzm

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ദിലീപ് നല്‍കിയ ഹരജി അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ഡിസംബര്‍ 15 ന് ദിലീപിന് അഭിഭാഷകരുടെയും മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ അവസരം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തു. മാധ്യമങ്ങള്‍ക്കും മറ്റും ഇവ ചോര്‍ന്നു കിട്ടാനിടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം പ്രതിയെന്ന നിലയില്‍ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. പ്രോസിക്യൂഷന്‍ ഇതിനെയും എതിര്‍ത്തു. മെമ്മറി കാര്‍ഡില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തൊണ്ടി മുതലാണ്. തെളിവല്ല. ആ നിലയ്ക്ക് ഇവയുടെ പകര്‍പ്പ് നല്‍കേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി കീഴ്‌ക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി ദിലീപിന്റെ ഹരജി തള്ളുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss