|    May 29 Mon, 2017 10:39 pm
FLASH NEWS

ജഗദീഷും സിദ്ദീഖും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍

Published : 2nd March 2016 | Posted By: sdq

sIDIQUE-AND-jAGADEESH

ആലപ്പുഴ: സിനിമാ നടന്‍മാരായ സിദ്ദിഖിനേയും ജഗദീഷിനേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കാന്‍ ആലോചന. നടന്‍ സിദ്ദിഖിനെ അരൂരിലും ജഗദീഷിനെ പത്തനാപുരത്തും മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സാധ്യതാ പട്ടികയില്‍ ഇരുവരുടേയും പേരുകള്‍ ഇടംപിടിച്ചിട്ടുണ്ട്.

കെ.പി.സി.സി തയ്യാറാക്കിയ സാധ്യത പട്ടികയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നാണ് കൊടിക്കുന്നിലിന്റെ പേര് പരിഗണിക്കുന്നത്. പട്ടിക ഇന്ന് കേന്ദ്ര നേതൃത്വത്തിന് കൈമാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day