|    Dec 11 Tue, 2018 10:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നടന്നു തളര്‍ന്ന് ഇന്ത്യ; മനീഷ് സിങ് 13ാം സ്ഥാനത്ത്

Published : 14th August 2016 | Posted By: SMR

അത്‌ലറ്റിക്‌സി ല്‍ ഇന്ത്യയുടെ ആദ്യ ഫൈനല്‍ നിരാശയി ല്‍ കലാശിച്ചു. 20 കിമി നടത്തത്തില്‍ ഇന്ത്യക്കായി മൂന്നു പേര്‍ ട്രാക്കിലിറങ്ങിയപ്പോള്‍ ഫിനിഷ് ചെയ്യാനായാത് ഒരാള്‍ക്കു മാത്രം. മനീഷ് സിങാണ് 13ാംസ്ഥാനത്തെത്തി ഇന്ത്യയുടെ മാനംകാത്തത്. മറ്റു താരങ്ങളായ കൃഷ്ണന്‍ ഗണപതി, ഗുര്‍മീത് സിങ് എന്നിവര്‍ അയോഗ്യരാക്കപ്പെട്ടു.
പ്രതീക്ഷ നല്‍കുന്ന തുടക്കത്തിനു ശേഷമാണ് മനീഷ് പിന്തള്ളപ്പെട്ടത്. ആദ്യഘട്ടങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ താരം അവസാന 14 കിലോമീറ്ററില്‍ നിറംമങ്ങുകയായിരുന്നു. 1.21.21 സെക്കന്റിലാണ് മനീഷ് മല്‍സരം ഫിനിഷ് ചെയ്തത്. സ്വര്‍ണം കരസ്ഥമാക്കിയ ചൈനയുടെ വാങ് സെന്നുമായി രണ്ടു മിനിറ്റ്, ഏഴു സെക്കന്റിന്റെ വ്യത്യാസം മാത്രമേ ഇന്ത്യന്‍ താരത്തിനുണ്ടായിരുന്നുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss