|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Editpage  >  Second edit  >  

നടക്കേണ്ടതെപ്പോള്‍

Published : 16th November 2018 | Posted By: kasim kzm

ഏതു പ്രായത്തില്‍പ്പെട്ടവരുടെയും ആരോഗ്യസംരക്ഷണത്തില്‍ ഓട്ടത്തിനും നടത്തത്തിനും വലിയ പങ്കുണ്ട്. ആഴ്ചയില്‍ 75 മിനിറ്റ് ഓടുകയോ അല്ലെങ്കില്‍ 150 മിനിറ്റ് വേഗം നടക്കുകയോ ചെയ്താല്‍ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ ബാധിക്കുന്നതു തടയാന്‍ പറ്റും. ഒരു സമയം 20 മിനിറ്റിലധികം ഇരുന്നു ജോലി ചെയ്യാതിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധന്‍മാര്‍ പറയുന്നത്. ഇടക്ക് എഴുന്നേറ്റു നടക്കുന്നത് വളരെ ഗുണം ചെയ്യും.
ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ നിയന്ത്രണവിധേയമായി നിലനിര്‍ത്താമെന്നു പൊതുധാരണയുണ്ട്. ഇറ്റലിക്കാര്‍ സാധാരണ ഭക്ഷണം കഴിച്ച ശേഷമാണു നടക്കാറ്.
അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈയിടെ അതുസംബന്ധിച്ചൊരു പഠനം നടത്തിയിരുന്നു. പ്രമേഹം ബാധിച്ച മധ്യവയസ്‌കര്‍ ഭക്ഷണശേഷം 15-20 മിനിറ്റ് നടക്കുകയാണെങ്കില്‍ പഞ്ചസാരയുടെ അളവില്‍ കാര്യമായ കുറവു വരുന്നു. രാവിലെയോ വൈകുന്നേരമോ മുക്കാല്‍മണിക്കൂര്‍ നടക്കുന്നതിനേക്കാള്‍ ഗുണകരമിതാണ്. നടക്കുന്നതിന് മാംസപേശികള്‍ക്ക് ഗ്ലൂക്കോസിന്റെ രൂപത്തിലുള്ള ഊര്‍ജം വേണം. പഞ്ചസാര തന്നെയാണ് ഗ്ലൂക്കോസ്. മാത്രമല്ല, ദഹനത്തിനും ഈ നടത്തം ഉപകരിക്കുന്നു. ആമാശയത്തില്‍ നിന്നു ഭക്ഷണപദാര്‍ഥങ്ങള്‍ വളരെ വേഗം ചെറുകുടലിലേക്കു പോവുന്നതിന് അതു കാരണമാവുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അത്തരമൊരു ശീലം പലര്‍ക്കുമില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss