|    Jul 21 Sat, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടക്കുന്നത് സത്യസന്ധമായ അന്വേഷണം : വിനയന്‍

Published : 6th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നിയമം അതിന്റെ വഴിക്കു പോവുകയാണെന്നും സത്യസന്ധമായ അന്വേഷണമാണു നടക്കുന്നതെന്നും സംവിധായക ന്‍ വിനയന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനത്തിനിരയായ ധീരയായ നടിയുടെ വേദന ദിലീപുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുങ്ങിപ്പോവരുത്. പോലിസ് കര്‍ശനമായ അന്വേഷണമാണു നടത്തുന്നത്. ഹൈക്കോടതിയും നിരീക്ഷിക്കുന്നു. അന്വേഷണം തെറ്റായ വഴിയിലാണെന്നു തോന്നുന്നില്ല. വളരെ സത്യസന്ധമായ അന്വേഷണമാണു നടക്കുന്നത്. പോലിസും കോടതിയും പറയുന്നതിനനുസൃതമായേ തീരുമാനമെടുക്കാനാവൂയെന്നും അതിനായി കാത്തിരിക്കുകയാണെന്നും സഹപ്രവര്‍ത്തകര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss