|    Oct 18 Thu, 2018 2:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടക്കുന്നത് അന്വേഷണമോ അതോ സിനിമാ തിരക്കഥയോ : ഹൈക്കോടതി

Published : 14th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണത്തെ സംബന്ധിച്ച് പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.  മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ അന്വേഷണവുമായി ബന്ധപ്പെട്ട ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. അന്വേഷണമാണോ നടക്കുന്നത് അതോ സിനിമാ തിരക്കഥയോ. ചോദ്യം ചെയ്ത് വിട്ടവരെ വീണ്ടും വീണ്ടും ചോദ്യംചെയ്യുന്നു. ഓരോ മാസവും ഓരോരുത്തരെ വീതം ചോദ്യം ചെയ്യാനാണോ തീരുമാനം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതിയെ ചോദ്യംചെയ്യാനാവുന്നതെങ്ങനെ. പ്രതിയായ കുറ്റപത്രത്തിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തുവെന്ന് ഇടയ്ക്കിടെ കേള്‍ക്കാം. ഇതെങ്ങിനെയാണ് സാധിക്കുക യെന്ന് കോടതി ചേദിച്ചു. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കേണ്ടതെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ നടപടിക്രമത്തിലെ ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തില്‍ പ്രതിയാക്കിയവരെ വീണ്ടും ചോദ്യംചെയ്യുന്നതെന്നും കോടതി ചോദിച്ചു. ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ആര്‍ക്കുവേണ്ടി. ആരെയെങ്കിലും ബോധ്യപ്പെടുത്താനോ വാര്‍ത്തയുണ്ടാക്കാനോ വേണ്ടിയുള്ള അന്വേഷണമല്ല വേണ്ടത്. ക്രിമിനല്‍ കേസുകളില്‍ ശാസ്ത്രീയവും ബുദ്ധിപരവുമായ അന്വേഷണം പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. നടക്കുന്ന അന്വേഷണമാവട്ടെ ടവര്‍ ലൊക്കേഷന്‍ നോക്കിയുള്ളതാണ്. ഒരേ ടവര്‍ ലൊക്കേഷനില്‍ ഉള്ളവരെ പിടികൂടിയാണ് ഈ അന്വേഷണം. അല്ലെങ്കില്‍ റോഡിലിറങ്ങി ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമില്ലാത്തവരെ പിടികൂടുന്ന ജോലിയാണ് പോലിസിനുള്ളതെന്നും കോടതി വിമര്‍ശിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും വേണ്ടെന്ന് കോടതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss