|    Aug 21 Tue, 2018 1:45 pm
FLASH NEWS

നടക്കാവ് സ്‌റ്റേഡിയത്തിലെ ശൗചാലയം തുറന്നുകൊടുക്കാന്‍ നടപടിയില്ല

Published : 5th August 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: നടക്കാവ് സിന്തറ്റിക് ടര്‍ഫിനു സമീപം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ശുചിമുറി തുറന്നു കൊടുക്കാത്തത് കായിക പ്രതിഭകള്‍ക്ക് ദുരിതമാവുന്നു. പരിശീലനത്തിനും മല്‍സരങ്ങള്‍ക്കുമെത്തുന്ന കായിക താരങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രയാസപ്പെടുന്നു.
കഴിഞ്ഞ ദിവസം നടന്ന സുബ്രതോ കപ്പ് ഫുഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറാനും പ്രാഥമികാവശ്യങ്ങള്‍ക്കും സൗകര്യമില്ലാതെ വിഷമിച്ചു. വിവിധ ക്ലബ്ബുകള്‍, അക്കാദമികള്‍, സ്‌കൂളുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ആണ്‍ കുട്ടികള്‍ പൊതുസ്ഥലത്ത് പരസ്യമായി തന്നെയാണ് വസ്ത്രം മാറുന്നതും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും.
ജില്ലയിലെ ധാരാളം ടീമുകള്‍ ഉപയോഗിക്കുന്ന ടര്‍ഫിന്റെ ശുചി മുറികള്‍ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ശുചിമുറി യില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ടെങ്കിലും വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടല്ല . പഞ്ചായത്തിന് നല്ലൊരു തുക ഗ്രൗണ്ട് ഫീസ് നല്‍കിയാണ് അക്കാദമികളും ഫുഡ്‌ബോള്‍ അസോസിയേഷനും ഇവിടെ മല്‍സരങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കന്നത് . കുട്ടികളെയും പരിശീലകരെയും ഉദ്ദേശിച്ച് പണികഴിപ്പിച്ച ശുചിമുറി രണ്ടു വര്‍ഷമായിട്ടും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss