|    Feb 19 Mon, 2018 7:34 pm
FLASH NEWS

നടക്കാവ് റെയില്‍വേ മേല്‍പാലംറെയില്‍വേയുടെ എസ്റ്റിമേറ്റ് തുക കെട്ടിവയ്ക്കാന്‍ നിര്‍ദേശം

Published : 11th January 2017 | Posted By: fsq

 

പാലക്കാട്: അകത്തേത്തറ ഗ്രാമപ്പഞ്ചായത്തിലെ നടക്കാവ് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്  റെയില്‍വേയുടെ ഭാഗത്തുള്ള ഒരു സ്പാനിന്റെ നിര്‍മാണം നടത്തുന്നതിന് എസ്റ്റിമേറ്റ് തുകയായ 16.5 ലക്ഷം സതേണ്‍ റെയില്‍വേയില്‍ കെട്ടി വയ്ക്കണം. തുക കെട്ടിവയ്ക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറെ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ രേഖാ മൂലം അറിയിച്ചതായി  ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി എസ് അച്യുതാനന്ദന്‍ അറിയിച്ചു.  മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കിറ്റ്‌കൊ മുഖേന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിരുന്ന ജനറല്‍ അറേഞ്ച്‌മെന്റ് ഡ്രോയിങിന് റെയില്‍വേയുടെ അംഗീകാരം ലഭ്യമായതിനു പുറമെ 8.25 കോടി നിര്‍മാണ ചെലവിന്് ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മലമ്പുഴയിലേയ്ക്കുള്ള വഴിയായതിനാല്‍  മേല്‍പ്പാലം യാഥാര്‍ഥ്യമായാല്‍ ഒലവക്കോാട് നിന്ന് റെയില്‍വേ ഗെയ്റ്റിന്റെ തടസ്സമില്ലാതെ മലമ്പുഴയിലെത്താം. മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ദ്രുതഗതിയിലാക്കണമെന്ന് നിയമസഭയില്‍ വി എസ് അച്ചുതാനന്ദന്‍ എംഎല്‍എ അഭ്യര്‍ഥിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss