|    Jun 21 Thu, 2018 6:35 am
FLASH NEWS

നടക്കാവ് റെയില്‍വേ മേല്‍പാലം 36.88 കോടി ചെലവിട്ട് യാഥാര്‍ഥ്യമാക്കും

Published : 4th October 2017 | Posted By: fsq

 

പാലക്കാട്:  നാട്ടുകാരുടെ നീണ്ടവര്‍ഷത്തെ ആവശ്യമായ നടക്കാവ് റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാവുന്നു. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഒന്‍പതിന് രാവിലെ 11ന് നടക്കും. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (ആര്‍ബിഡിസി) മേല്‍പാലത്തിന്റെ നിര്‍മാണ ചുമതല. 36.88 കോടിയാണ് സര്‍ക്കാര്‍ നിര്‍മാണ ചെലവായി അനുവദിച്ചിരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുള്ള അകത്തേത്തറ-നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിനുളള സ്ഥലം ഏറ്റെടുക്കാന്‍ ചിഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ലഭ്യമായിട്ടുണ്ട്. പാലക്കാട് 2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി സര്‍വീസ് റോഡിനായി  1.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ലാന്റ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാല്‍, ഡെപ്യൂട്ടി കലക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാവും സ്ഥലം ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. സെക്ച്ച് തയ്യാറാക്കി വരികയാണ്. തുടര്‍ന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ അംഗീകാരത്തിനുശേഷം നടത്തുന്ന വിശദമായ പരിശോധന റിപോര്‍ട്ട് തയ്യാറാക്കിയ ശേഷം എല്ലാവര്‍ക്കും സ്വീകാര്യമായ തരത്തിലാവും നഷ്ടപരിഹാര തുക സംബന്ധിച്ച് തീരുമാനിക്കുകയെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. അകത്തേത്തറ റെയില്‍വേ മേല്‍ പാലത്തിന് റെയില്‍വേ സ്പാന്‍ നിര്‍മിക്കുന്നതിനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ആര്‍ബിഡിസി) 16.50 ലക്ഷം റെയില്‍വെയ്ക്ക് കൈമാറിയിട്ടുണ്ട്. കിഫ്ബിയാണ് റെയില്‍വെ സ്പാന്‍ നിര്‍മിക്കുന്നതിനുള്ള സെന്റേജ് ചാര്‍ജായ 16.50 അനുവദിച്ചത്. ഇതുമായി  ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വി എസ് അച്യുതാനന്ദന്റെ പിഎ, എന്‍ അനില്‍ കുമാര്‍, ബന്ധപ്പെട്ട ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികള്‍, പിഡബ്ല്യുഡി അധികൃതര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അകത്തെത്തറ നടക്കാവി ല്‍ നടക്കുന്ന പൊതുപരിപാടിയിലാണ് തറക്കല്ലിടല്‍ നടക്കുക. നടക്കാവ് റെയില്‍വെ മേല്‍പാലമെന്ന പ്രദേശവാസികളുടെ 50 വര്‍ഷത്തോളം നീണ്ട ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss