|    Jun 28 Wed, 2017 12:31 pm
FLASH NEWS

നടക്കാവ് റെയില്‍വേ മേല്‍പ്പാലം: നടപടികള്‍ ത്വരിതപ്പെടുത്തും

Published : 19th November 2016 | Posted By: SMR

മലമ്പുഴ: അകത്തേത്തറ നടക്കാവ് റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിന്റെ വിശദമായ പ്രവര്‍ത്തന പദ്ധതിരേഖ റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പ്പറേഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ഓഫിസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മാണത്തിന്റെ ജനറല്‍ അറേഞ്ച്‌മെന്റ് ഡ്രോയിങ് തയ്യാറാക്കി റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. റെയില്‍വേയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലമെടുപ്പും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങും. റെയില്‍വേയുടെ അംഗീകാരത്തിന് കാലതാമസം വരാതിരിക്കാന്‍ വി എസ് അച്യുതാനന്ദന്‍ റെയില്‍വെ മന്ത്രിക്കും ഡിആര്‍എം-നും കത്തുകള്‍ നല്‍കിയിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കപ്പെടുന്ന ഒരു പദ്ധതി എന്ന നിലയ്ക്ക് പരമപ്രാധാന്യം നല്‍കി പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വി എസ് അറിയിച്ചു. കൂടാതെ കഞ്ചിക്കോട് മേഖലയിലെ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മേഖലയിലെ മലിനീകരണം തടയുവാനും വിലയിരുത്തുവാനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍വെലന്‍സ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയതായും ഓഫീസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക