|    Dec 10 Mon, 2018 5:22 pm
FLASH NEWS

നടക്കാന്‍ വഴിയില്ലാതെ 90ഓളം കുടുംബങ്ങള്‍

Published : 15th August 2018 | Posted By: kasim kzm

മഞ്ചേശ്വരം: പഞ്ചായത്തിലെ 21ാംവാര്‍ഡ് കൊളക്കബയലു-കുച്ചിക്കാട് പ്രദേശത്തെ 90ഓളം കുടുംബങ്ങള്‍ നടക്കാന്‍ വഴിയില്ലാതെ ദുരിതത്തില്‍. വയലിലൂടെയാണ് ഇവര്‍ നേരത്തെ പോയിരുന്നത്. എന്നാല്‍ മഴയില്‍ വയലില്‍ വെള്ളം നിറഞ്ഞതോടെ മഞ്ചേശ്വരം ടൗണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ ഏറെ പ്രയാസപ്പെടുന്നു.
പഞ്ചായത്തംഗത്തോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വയലില്‍ വെള്ളം നിറഞ്ഞതോടെ കുട്ടികളെ തോളിലേറ്റിയാണ് രക്ഷിതാക്കള്‍ വെള്ളത്തിലൂടെ മഞ്ചേശ്വരത്തെ സ്‌കൂളിലേക്ക് എത്തിക്കുന്നത്. രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണ്.
ഗ്രാമസഭയിലും വിഷയം ഉന്നയിച്ചെങ്കിലും വയലിന് നടുവിലൂടെ ഉയരത്തില്‍ വഴിയുണ്ടാക്കാന്‍ നടപടിയുണ്ടായി—ല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വയലിന് നടുവിലൂടെ വഴിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം തീര്‍ക്കാന്‍ നാട്ടുകാര്‍ ഒരുങ്ങുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss