|    Nov 16 Fri, 2018 5:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നജീബ് :സിബിഐ അന്വേഷണം തുടങ്ങി

Published : 20th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ സംഘം ഇന്നലെ ഡല്‍ഹി മുനിര്‍ക്കയിലെ ജെഎന്‍യു കാംപസിലെത്തി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15നു രാത്രി മുതലാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ (27) കാണാതായത്. കാണാതാവുന്നതിനു മുമ്പ് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചിരുന്നതായി സഹപാഠികള്‍ മൊഴിനല്‍കിയിരുന്നു. അതിനാല്‍, ആരോപണവിധേയരായ എബിവിപി പ്രവര്‍ത്തകരുടെയും സാക്ഷികളുടെയും നജീബിന്റെ സഹപാഠികളുടെയും മൊഴി സിബിഐ സംഘം എടുക്കും. നജീബിന്റെകൂടെ താമസിക്കുന്നവരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അന്വേഷണ സംഘം വിശദമായ മൊഴിയെടുക്കും. നജീബിന്റെ ഉമ്മ ഫാതിമ നല്‍കിയ ഹരജി പരിഗണിച്ച് കഴിഞ്ഞ മാസമാണ് കേസ് ഡല്‍ഹി ഹൈക്കോടതി സിബിഐക്കു വിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss