|    Feb 19 Mon, 2018 7:34 pm
FLASH NEWS

നജീബ് തിരോധാനത്തിനു നൂറു ദിവസം : കലോല്‍സവ വേദിയില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധം

Published : 22nd January 2017 | Posted By: fsq

 

കണ്ണൂര്‍: ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് നജീബിനെ കാണാതായിട്ട് നൂറുദിവസം പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാരും അധികൃതരും മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന സ്‌കൂള്‍ കലോ ല്‍സവ വേദിയില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധം. ഈ അനീതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തെരുവോരങ്ങളില്‍ നിലയുറപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുകയും നജീബിന്റെ തിരോധാനം വിസ്മരിക്കാന്‍ ശ്രമിക്കുകയുമാണെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.  പ്രതിഷേധത്തിനു ജില്ലാ പ്രസിഡന്റ് ബി കെ മുഹ്‌സില്‍, സെക്രട്ടറി ഉനൈസ് ചാവശ്ശേരി, വൈസ് പ്രസിഡന്റ് വി കെ നൗഫല്‍, ജോയിന്റ് സെക്രട്ടറി സാക്കിയ റഷീദ്, ഹാദിയ നേതൃത്വം നല്‍കി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് കലോല്‍സവ വേദിക്കു സമീപം സമാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss