|    Apr 28 Fri, 2017 6:01 am
FLASH NEWS

നജീബ് അഹ്മദിന്റെ തിരോധാനം: സമരത്തിനിറങ്ങിയ മാതാവിനെ റോഡിലൂടെ വലിച്ചിഴച്ചു

Published : 6th November 2016 | Posted By: Navas Ali kn

fatima-ahmed-was-participating-in-a-protest-by-jnu-students-held-near-delhis-india-gate

ന്യുഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെ.എന്‍.യു. വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തുന്നതില്‍ തുടരുന്ന ഉദാസീനതയ്‌ക്കെതിരേ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാഗേറ്റ് പരിസരത്ത് സമരം നടത്തി. നജീബിന്റെ മാതാവും സഹോദരിയും വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. ഇവരെയും വിദ്യാര്‍ഥികളെയും ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. നജീബിന്റെ മാതാവ് ഫാത്തിമ അഹ്മദിനെ പോലിസ് റോഡിലൂടെ വലിച്ചഴച്ചുകൊണ്ടുപോയി. പിന്നാലെ സഹോദരിയെയും കസ്റ്റഡിയിലെടുത്തു.  ഛട്ട് പൂജയോടനുബന്ധിച്ചു വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും 144 പ്രഖ്യാപിച്ചിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. കഴിഞ്ഞദിവസം സര്‍വകലാശാലയിലെ പ്രക്ഷോഭത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ജെഎന്‍യുവിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പ്രതിഷേധം ഇന്ത്യാഗേറ്റിലേക്ക് മാറ്റണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഇന്ത്യാ ഗേറ്റിനു മുന്നില്‍ സമരം നടത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day