|    Sep 26 Tue, 2017 5:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നജീബ് അഹ്മദിന്റെ തിരോധാനം: ന്യൂഡല്‍ഹിയില്‍ എസ്ഡിപിഐ ധര്‍ണ

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നു കാണാതായ നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥിയെ കണ്ടെത്തുന്നതില്‍ ഡല്‍ഹി പോലിസും സര്‍വകലാശാല അധികൃതരും കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ നടത്തി.
ഈ മാസം 15നു കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിന് ഇതുവരെയും പോലിസ് അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആരോപിച്ചു. 14ന് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ പരസ്യമായി ആക്രമിച്ചിട്ടും അക്രമികളെ ചോദ്യംചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നതു ഡല്‍ഹി പോലിസിന്റെ പക്ഷപാതപരമായ നടപടിയാണു വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പോലിസും സര്‍വകലാശാല അധികൃതരും നിരുത്തരവാദ നിലപാടുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ദേശവ്യാപകമായി പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നിവേദനം നല്‍കി.
ധര്‍ണയില്‍ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസും കുടുംബാംഗങ്ങളും പങ്കെടുത്തു.
എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഇല്യാസ് തുംബെ, മുഹമ്മദ് ഷഫി, കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി അബ്ദുന്നാസര്‍, സെക്രട്ടറി പി വി ശുഹൈബ്, പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം മുഹമ്മദ് ആരിഫ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക