|    Aug 17 Thu, 2017 9:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നജീബ് അഹമ്മദിന്റെ തിരോധാനം ‘ഡല്‍ഹി പോലിസ് നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നു’

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി:  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഹോസ്റ്റലില്‍വച്ച് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തുന്നതില്‍ സര്‍വകലാശാലയും ഡല്‍ഹി പോലിസും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍. നജീബിനെ കണ്ടെത്താനുള്ള അടിസ്ഥാന പരമായ നടപടികള്‍പോലും അധികൃതര്‍ എടുക്കുന്നില്ലെന്നും ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും നജീബിന്റെ കുടുംബാംഗങ്ങളും പറഞ്ഞു. പരസ്യമായി നജീബിനെ മര്‍ദിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി എടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നും അവര്‍ ആരോപിച്ചു.
വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റടക്കം നജീബിനെ ആക്രമിക്കുന്ന സംഭവത്തിന് ദൃക്‌സാക്ഷികളായ നിരവധി വിദ്യാര്‍ഥികള്‍ രേഖാമൂലം പരാതി നല്‍കിയിട്ടും അക്രമികളെ ചോദ്യം ചെയ്യാനോ അവര്‍ക്കെതിരേ നടപടി എടുക്കാനോ ഡല്‍ഹി പോലിസ് തയ്യാറാവുന്നില്ലെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.
കേസിന്റെ പ്രധാന വശം പോലിസ് പൂര്‍ണമായും അവഗണിച്ചു. അക്രമികളായ എബിവിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ സ്വതന്ത്രമായി നടക്കുകയാണ്. അതിനാല്‍, അക്രമികള്‍ക്കെതിരേ സാക്ഷിപറഞ്ഞ വിദ്യാര്‍ഥികളും നജീബിന്റെ കുടുംബാംഗങ്ങളും ആക്രമണ ഭീഷണിയിലാണെന്നും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.ഇന്ന് രണ്ടുമണിക്ക് ഡല്‍ഹിയിലെ പോലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും  വിദ്യാര്‍ഥി നേതാക്കള്‍ അറിയിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക