|    Sep 25 Tue, 2018 12:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നജീബിന്റെ വീട്ടില്‍ നിന്ന് ആഡംബര വസ്തുക്കളും കറന്‍സികളും കണ്ടെത്തി

Published : 19th May 2018 | Posted By: kasim kzm

ക്വാലാലംപൂര്‍: മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ ആഡംബര വസ്തുക്കളടങ്ങിയ പെട്ടികളും വിദേശ കറന്‍സികള്‍ നിറച്ച ഹാന്‍ഡ് ബാഗുകളും കണ്ടെത്തിയതായി പോലിസ് അറിയിച്ചു. 1 മലേസ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് (1 എംഡിബി) അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു തിരച്ചില്‍. ആഡംബര വസ്തക്കടങ്ങിയ 284 ബാഗുകളും 72 ഹാന്‍ഡ് ബാഗുകളിലായി മലേസ്യന്‍ റിന്‍ഗിറ്റ്, യുഎസ് ഡോളര്‍എന്നിവയുമാണ് പിടിച്ചെടുത്തത്.  ബുധനാഴ്ച രാത്രിയോടെയാണ് ക്വാലാലംപൂരിലെ രണ്ടു വീടുകളിലും ഓഫിസുകളിലും സാമ്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗം തിരച്ചില്‍ ആരംഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss