|    Jul 21 Sat, 2018 7:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നജീബിന്റെ തിരോധാനം : സിബിഐക്ക് ശാസന

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസില്‍ പഴയ അന്വേഷണ റിപോര്‍ട്ട് വീണ്ടും സമര്‍പ്പിച്ച സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ ശാസന. തമാശയ്ക്കു വേണ്ടിയല്ല കേസ് സിബിഐയെ ഏല്‍പ്പിച്ചതെന്നും കോടതി പറഞ്ഞു. ജൂലൈ 17ന് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടാണ് വീണ്ടും സമര്‍പ്പിച്ചതെന്നും ഇതില്‍ പുതുതായി ഒന്നുമില്ലെന്നും ജഡ്ജിമാരായ ജി എസ് സിസ്താനി, ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ടര പേജുള്ള അന്വേഷണ റിപോര്‍ട്ട് പരിശോധിക്കാനായി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന സപ്തംബര്‍ ആറിനകം സിബിഐ പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss