|    Oct 23 Tue, 2018 2:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നജീബിന്റെ തിരോധാനം : മോചനദ്രവ്യം ആവശ്യപ്പെട്ടയുവാവിനെ പോലിസ് ചോദ്യം ചെയ്തു

Published : 24th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നു കാണാതായ ഗവേഷക വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ ബന്ധുക്കളില്‍ നിന്ന് ഇരുപതുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവിനെ പോലിസ് ചോദ്യം ചെയ്തു. ഷമീം (19) എന്ന യുവാവാണ് പിടിയിലായതെന്നും ഇരുപതുലക്ഷം നല്‍കിയാല്‍ നജീബിനെ വിട്ടുനല്‍കുമെന്നും ഇയാള്‍ ഫോണ്‍സന്ദേശം വഴി ബന്ധുക്കളെ അറിയിക്കുകയായിരുന്നെന്നും പോലിസ് പറയുന്നു. ഞായറാഴ്ചയായിരുന്നു ഇയാള്‍ അറസ്റ്റിലായത്. ഇത്തരത്തില്‍ ഒരു ഫോണ്‍ കോള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നജീബിന്റെ കുടുംബങ്ങള്‍ ഞായറാഴ്ച പറഞ്ഞിരുന്നു.എന്നാല്‍, ഈമാസം 15ന് ഇത്തരമൊരു ഭീഷണി സന്ദേശം തന്റെ പിതാവിനു ലഭിച്ചതായി നജീബിന്റെ അമ്മാവന്റെ മകള്‍ സദാഫ് മുഷ്‌റഫ് പിന്നീട് അറിയിച്ചു. ഭീഷണി സന്ദേശത്തെക്കുറിച്ച് പോലിസില്‍ വിവരമറിയിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.അറസ്റ്റിലായ ഷമീം പത്താം വയസ്സില്‍ ഒരു കൊലപാതകക്കേസില്‍ ആരോപണ വിധേയനായതായും തുടര്‍ന്ന് ജുവനൈല്‍ഹോമില്‍ കഴിഞ്ഞിരുന്നതായും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 15നായിരുന്നു സര്‍വകലാശാല കാംപസിലെ ഹോസ്റ്റലില്‍ നിന്ന് നജീബിനെ കാണാതായത്. തിരോധാനത്തിനു മുമ്പായി എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss