|    Apr 25 Tue, 2017 2:09 pm
FLASH NEWS

നജീബിനെ മര്‍ദിച്ച സംഭവം: എബിവിപി പ്രവര്‍ത്തകന്‍ കുറ്റക്കാരന്‍

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്നു കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാംപസിനുള്ളില്‍ മര്‍ദിച്ച സംഭവത്തില്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ഥിസംഘടനയായ എബിവിപി പ്രവര്‍ത്തകന്‍ വിക്രാന്ത് കുറ്റക്കാരനാണെന്ന് സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം.
ജെഎന്‍യുവില്‍ എംഎസ്‌സി മൈക്രോബയോളജി വിദ്യാര്‍ഥിയായ നജീബ് അഹ്മദിനെ കഴിഞ്ഞ മാസം 14 മുതലാണ് കാണാതായത്.സര്‍വകലാശാല ഹോസ്റ്റലില്‍ വിക്രാന്ത് ഉള്‍പ്പെടുന്ന എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായതിനു പിന്നാലെയായിരുന്നു നജീബിനെ കാണാതായത്.  നജീബിനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണസംഘം  വിക്രാന്തില്‍ നിന്നു വിശദീകരണം തേടിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day