|    Aug 24 Thu, 2017 3:52 pm
Home   >  Todays Paper  >  page 7  >  

നജീബിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം അഞ്ചുലക്ഷമാക്കി

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒരുമാസം മുമ്പ് കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലിസ് പ്രഖ്യാപിച്ച പാരിതോഷികം അഞ്ചുലക്ഷമാക്കി വര്‍ധിപ്പിച്ചു. നേരത്തേ രണ്ട് ലക്ഷമായിരുന്നു പാരിതോഷികം.  കേസ് കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ജെഎന്‍യു കാംപസില്‍ എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക