|    Dec 12 Tue, 2017 12:22 am
Home   >  Todays Paper  >  page 9  >  

നങ്കര്‍ഹാറില്‍നിന്ന് ഐഎസിനെ തുരത്തിയെന്ന് കര്‍സായി

Published : 7th March 2016 | Posted By: SMR

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യ ഐഎസില്‍നിന്നു മോചിപ്പിച്ചതായി പ്രസിഡന്റ് അഷ്‌റഫ് ഗനി. അഫ്ഗാന്‍ ഐഎസിന്റെ ശ്മശാനമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. നങ്കര്‍ഹാറിലെ ഏതാനും വിദൂര ജില്ലകളുടെ നിയന്ത്രണം മാസങ്ങള്‍ക്കു മുമ്പാണ് ഐഎസ് പിടിച്ചെടുത്തത്.
പാര്‍ലമെന്റിന്റെ പ്രാരംഭ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നങ്കര്‍ഹാറില്‍ ഐഎസിനോട് കൂറുപുലര്‍ത്തുന്ന സംഘത്തെ അഫ്ഗാന്‍ സൈന്യം തുരത്തിയതായും അദ്ദേഹം പറഞ്ഞു. നങ്കര്‍ഹാറിലെ ഷിന്‍വാര്‍, ആചിന്‍ ജില്ലകളില്‍ അഫ്ഗാന്‍ സൈന്യം 21 ദിവസം നീണ്ട കനത്ത ഏറ്റുമുട്ടലിനൊടുവില്‍ സായുധസംഘങ്ങളെ പരാജയപ്പെടുത്തിയെന്നും 200 പേരെ കൊലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷത്തിലധികമായി രാജ്യത്ത് ഐഎസ് സാന്നിധ്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക