നഗ്നചിത്രം പകര്‍ത്തി ബ്ലാക്മെയില്‍: മുഖ്യപ്രതി അറസ്റ്റില്‍
Published : 25th July 2016 | Posted By: SMR
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീകളോടൊപ്പം നഗ്നചിത്രം പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ മണ്കുഴി കിഴക്കേതില്‍ അഞ്ചലി എന്ന് വിളിക്കുന്ന പ്രിയ (26)യാണ് പിടിയിലായത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുമാരപുരത്തുള്ള വീട്ടില്‍ വിളിച്ചു വരുത്തിയ പ്രിയ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പ്രിയയുടെ മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. പോലിസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഇത്തരത്തില്‍ എട്ടോളം തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി. സംഘത്തിലെ നാലുപേരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പ്രധാനികളില്‍ ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ആനയറ പുളുക്കല്‍ ലെയ്നില്‍ അനു (26), ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു (19), ചാക്ക ഐടിഐക്കു സമീപം മൈത്രി ഗാര്‍ഡന്‍സില്‍ ഷീബ (30), കുമാരപുരം തോപ്പില്‍ നഗറില്‍ ദീപ (36) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത്.
കഴക്കൂട്ടം സൈബര്‍ സിറ്റി എ സി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സിഐ ബിനുകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.