|    Feb 27 Mon, 2017 5:41 am
FLASH NEWS

നഗ്രോട്ട സൈനികതാവളം

Published : 30th November 2016 | Posted By: SMR

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ജമ്മുകശ്മീര്‍ നഗരമായ നഗ്രോട്ട. സംസ്ഥാനത്തെ നാല് പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ് 1000ത്തിലധികം ഓഫിസര്‍മാരും അവരുടെ കുടുംബങ്ങളുമടക്കമുള്ളവര്‍ താമസിക്കുന്ന ഇവിടുത്തെ താവളം.
അതിര്‍ത്തി രക്ഷയ്ക്കും ഗ്രേറ്റര്‍ ജമ്മു മേഖലയിലെ സായുധ സംഘങ്ങള്‍ക്കെതിരായ ആക്രമണത്തിനും ചുക്കാന്‍ പിടിക്കുന്നത് നഗ്രോട്ടയിലെ ഓഫിസര്‍മാരാണ്. 16ാം സേനാ വിഭാഗത്തിന്റെ ആസ്ഥാനംകൂടിയായ നഗ്രോട്ട താവളം രാജ്യത്തെ അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രംകൂടിയാണ്. കനത്ത സുരക്ഷ നിലനില്‍ക്കെ അക്രമികള്‍ക്ക് അകത്തുകടക്കാനായത് എങ്ങനെയെന്ന് സൈന്യം അന്വേഷിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day