|    Oct 24 Tue, 2017 3:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നഗ്രോട്ട സംഭവം കേന്ദ്രത്തിന്റെ അനാസ്ഥ മൂലം: എ കെ ആന്റണി

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: നഗ്രോട്ടയിലെ ആക്രമണം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമുണ്ടായതെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. വീരസ്യം പറയുന്നത് മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്ന ഏക നടപടി. ഇതു നിര്‍ത്തി അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശസ്‌നേഹികളായ ജവാന്‍മാരുടെ ജീവന്‍ കൊണ്ട് പന്താടുകയാണ്. സര്‍ക്കാരിന്റെ വീഴ്ചമൂലം ദിവസേനയെന്നോണം അതിര്‍ത്തിയില്‍ ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആദ്യം പത്താന്‍കോട്ടിലെ സൈനിക വിമാനത്താവളത്തില്‍ ഭീകരന്‍മാര്‍ നുഴഞ്ഞു കയറി, ദിവസങ്ങളോളം അവിടെ ക്യാംപ് ചെയ്യുകയും പാട്ടാളക്കാരെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവം സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചിരുന്നെങ്കില്‍  വീണ്ടും ഭീകരാക്രമണങ്ങള്‍ ഉണ്ടാവില്ലായിരുന്നു.ആന്റണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക